വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവും; ശിഖര്‍ ധവാന്‍ ടീമിനെ നയിക്കും

0
328

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.

ആദ്യമായിട്ടല്ല, സഞ്ജു ഏകദിന ടീമിലെത്തുന്നത്. നേരത്തെ, ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. 46 റണ്‍സാണ് അന്ന് സഞ്ജു നേടിയത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046573 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here