വധുവിനെ മറ്റ് പുരുഷന്മാർക്ക് ചുംബിക്കാം, മൂന്ന് ദിവസത്തേക്ക് ബാത്ത്‍റൂമില്ല; വിചിത്രമായ ചില വിവാഹാചാരങ്ങൾ

0
400

ലോകത്ത് പലയിടത്തും പല വിഭാ​ഗങ്ങൾക്കിടയിലും പലതരത്തിലാണ് വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും പലതരത്തിലാണ് അല്ലേ വിവാഹാഘോഷങ്ങൾ നടക്കുന്നത്. ഇത് അതുപോലെ വിവിധ സമൂഹങ്ങൾക്കിടയിൽ നടക്കുന്ന കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ചില ആചാരങ്ങളോ ആഘോഷങ്ങളോ ആണ്.

കരയലോട് കരയൽ : വിവാഹം വളരെ സന്തോഷമുള്ള ആഘോഷമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, ചൈനയുടെ ചില ഭാ​ഗങ്ങളിൽ വിവാഹത്തിന് കരച്ചിൽ മസ്റ്റാണ്. തുജിയ വധുക്കൾ വിവാഹത്തിന് ഒരുമാസം മുമ്പ് ദിവസവും ഓരോ മണിക്കൂർ വച്ച് കരയുമത്രെ.

rare marriage traditions

ദേഹത്ത് മൊത്തം കരിയിടൽ : സ്‌കോട്ട്‌ലൻഡിൽ വധൂവരന്മാരുടെ സുഹൃത്തുക്കൾ ചേർന്ന് ദമ്പതികളെ കറുപ്പിക്കുന്ന ഒരു പതിവുണ്ട്. അതുകഴിഞ്ഞ് അവരെ തെരുവുകളിൽ നടത്തിക്കുകയും ചെയ്യുന്നു. ദമ്പതികളെ ദുരാത്മാക്കളിൽ നിന്നും അകറ്റാനാണത്രെ ഇങ്ങനെ ചെയ്യുന്നത്.

ബാക്കി വരുന്ന ഭക്ഷണം കഴിപ്പിക്കൽ : വിവാഹത്തിന് സാധാരണ അന്നുണ്ടാക്കുന്ന നല്ല അടിപൊളി ഭക്ഷണമാണ് അല്ലേ വരനും വധുവിനും കഴിക്കാൻ നൽകുന്നത്. എന്നാൽ, ഒരു ഫ്രഞ്ച് ആചാരമനുസരിച്ച് ദമ്പതികൾക്ക് മിച്ചം വരുന്ന ഭക്ഷണവും പാനീയവും വിളമ്പുന്നു. എന്നാൽ, ഇപ്പോൾ ഈ ആചാരം ഏറെക്കുറെ ഇല്ലാതായിട്ടുണ്ട് പോലും. പകരമായി ഷാംപെയിനും ചോക്കളേറ്റുമാണ് ഇപ്പോൾ വിളമ്പുന്നത്.

മൂന്ന് ദിവസത്തേക്ക് ബാത്ത്‍റൂം ഇല്ല : മലേഷ്യയിലും ഇന്തോനേഷ്യയിലും, ബോർണിയോയിലെ ടിഡോംഗ് ആളുകൾക്കിടയിൽ വ്യത്യസ്തമായ ഒരു ആചാരമുണ്ട്. ദമ്പതികളെ മൂന്ന് ദിവസം തുടർച്ചയായി ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിക്കില്ല. എന്തിന് അവരെ വീട് വിട്ട് പുറത്തിറങ്ങാൻ പോലും അനുവദിക്കില്ല. അതിനായി അവരെ നിരീക്ഷിക്കാൻ ആളുകൾ പോലുമുണ്ട്. ആ സമയത്ത് അവർക്ക് അതിജീവിക്കാൻ വേണ്ടിയുള്ള ചെറിയ അളവിലുള്ള ഭക്ഷണവും പാനീയവും മാത്രമാണ് കഴിക്കാനാവുക. അവരുടെയോ അല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയോ മരണത്തെ തടയാൻ വേണ്ടിയാണത്രെ ഇത്.

rare marriage traditions

വധുവിനെ ചുംബിക്കൽ : സ്വീഡനിൽ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ചടങ്ങ് ചിലയിടങ്ങളിലുണ്ട്. അവിടെ വിവാഹസമയത്ത് കുറച്ച് നേരം വരനെ നിർബന്ധമായും കാണാതെയാവും. ആ സമയത്ത് തനിച്ചിരിക്കുന്ന വധുവിനെ വിവാഹത്തിനെത്തുന്ന വിവാഹം കഴിക്കാത്ത പുരുഷന്മാർക്ക് ചംബിക്കാമത്രെ. അതുപോലെ വധുവിന്റെ കൂട്ടുകാരികൾക്ക് വരനെയും ചുംബിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here