ലോക പാസ്‌പോർട്ട് റാങ്കിങ്ങിൽ ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിൽ; ഇന്ത്യ 87-ാം സ്ഥാനത്ത്

0
232

ലണ്ടൻ: ലോക പാസ്‌പോർട്ട് റാങ്കിങ്ങിൽ യൂറോപ്പ്യൻ രാജ്യങ്ങളെ പിന്തള്ളി ജപ്പാനും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും മുന്നിലെത്തി.

ഹെൻലി പാസ്‌പോർട്ട് ഇൻഡെക്‌സ് പ്രകാരമാണ് 193 രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യമുള്ള ജപ്പാന്റെ പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തും, 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തും എത്തിയത്. ജർമനിയാണ് മൂന്നാം സ്ഥാനത്ത്.

187 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി യു.കെ പാസ്‌പോർട്ട് ആറാമതും 186 രാജ്യങ്ങളുമായി യു.എസ് ഏഴാമതുമാണ് നിലവിൽ. എന്നാൽ 80 രാജ്യങ്ങളിലെ പ്രവേശനവുമായി ചൈന 69-ാം സ്ഥാനത്തും റഷ്യ 119 രാജ്യങ്ങളുമായി 50-ാം സ്ഥാനത്തുമാണ്

ഇന്ത്യൻ പാസ്‌പോർട്ട് പ്രസ്തുത റാങ്കിങ്ങിൽ 60 രാജ്യങ്ങളുമായി 87-ാം സ്ഥാനത്താണ്, അതേസമയം അഫ്ഗാനിസ്ഥാനാണ് 27 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി ഏറ്റവും പുറകിൽ നിൽക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങളുടെ അടിസ്ഥാനാത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 17 വർഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഈ പാസ്‌പോർട്ട് റാങ്കിങ് ആളുകൾക്ക് രാജ്യങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കാനും ഏറ്റവും മികച്ച സഞ്ചാര സ്വാതന്ത്രമുള്ള രാജ്യങ്ങളെ കണ്ടെത്താനും സഹായിക്കും.

ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് എന്ന ഇമിഗ്രേഷൻ കമ്പനിയാണ് റാങ്കിങ്ങ് തയ്യാറാക്കുന്നത്.

‘ മഹാമാരിക്ക് ശേഷമുള്ള ലോക സഞ്ചാരങ്ങളും, പാലായനങ്ങളുമെല്ലാം വീണ്ടെടുപ്പിന്റെ പാതയിലാണ്, അതിന് സമയമെടുക്കും ‘ എന്നാണ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് ചെയർമാൻ ക്രിസ്റ്റ്യൻ കൈലിൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here