റെക്കോര്‍ഡ് ഇടിവില്‍ രൂപ; ഡോളറിനെതിരെ 79.37 നിലവാരത്തിലെത്തി

0
217

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന്  79.37 രൂപ നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായാണ്.  വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യന്‍ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്നുണ്ട്.  2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ അതിനുശേഷം  5 രൂപയിലധികം ഇടിഞ്ഞ് ഇന്ന് 79.37 ൽ എത്തി നിൽക്കുന്നു. വിദേശ നിക്ഷേപങ്ങൾ പിൻവലിയുന്നതും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതും ഡോളർ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ  79.16 ൽ ആണ് രൂപയുടെ വിനിമയം നടന്നത്.

സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം  ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 25.63 ബില്യൺ ഡോളറായി ഉയർന്നു. രാജ്യത്തിന്റെ ചരക്ക് കയറ്റുമതി ജൂണിൽ 16.78 ശതമാനം ഉയർന്ന് 37.94 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51 ശതമാനം വർധിച്ച് 63.58 ബില്യൺ ഡോളറിലെത്തി. 2021 മെയ് മാസത്തിൽ വ്യാപാര കമ്മി  6.53 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 ആയപ്പോൾ 24.29 ബില്യൺ ഡോളറായി. മേയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി  20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 62.83 ശതമാനം വർദ്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here