രാഹുല്‍ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു; ടി വി ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്

0
327

രാഹുല്‍ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച കേസില്‍ ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. സീ ഹിന്ദുസ്ഥാന്‍ ചാനലിന്റെ അവതാരകനായ രോഹിത് രഞ്ജനെതിരെയാണ് കേസ്. ഛത്തീസ്ഗഢ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

രോഹിത്തിനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഡ് പൊലീസ് അവതാരകന്റെ ഗാസിയാബാദിലെ വീട്ടിലെത്തി. അതേസമയം അറസറ്റിനെ കുറിച്ച് യു പി പൊലീസിനെ അറിയിച്ചില്ലെന്ന് രോഹിത് പറയുന്നു. കോടതിയുടെ ഉത്തരവുണ്ടെന്നാണ് റായ്പൂര്‍ പൊലീസിന്റെ പ്രതികരണം.

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നേരത്തെ ചാനലിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്പുര്‍ പൊലീസാണ് കേസെടുത്തത്. വയനാട്ടിലെ എസ്എഫ്‌ഐ ആക്രമണത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് ഉദയ്പുര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിച്ചത്. തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് എന്നും അവരോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഈ പ്രതികരണം ഉദയ്പൂര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ സി ന്യൂസാണ് വാര്‍ത്ത നല്‍കിയത്. പരാതിയെ തുടര്‍ന്ന് ചാനല്‍ മാപ്പു പറയുകയും ചെയ്തിരുന്നു. അതേസമയം രാഹുല്‍ഗാന്ധിയുടെ പ്രതികരണം തെറ്റായി വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചതിന് മുന്‍ മന്ത്രിയും ബിജെപി എംപിയുമായ രാജ് വര്‍ധന്‍ സിംഗ് താക്കുറിനെതിരെയും ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു.

ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെ കുറിച്ചുള്ള പ്രതികരണം ഉദയ്പുര്‍ കൊലപാതകത്തിലേതാണെന്ന തരത്തിലായിരുന്നു പ്രചാരണം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഛത്തിസ്ഗഢിലെ ബിലാസ്പൂരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here