മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ വാര്‍ഡ് 20 ല്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളുടെ ഓഫീസിലാണ് സംഭവം.
ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ വച്ചായിരുന്നു സംഭവം. കോണ്‍ഗ്രസ് ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നതായി ഹിരാ നഗര്‍ എസിപിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുന്നതിന്റെ വിഡിയോയും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്.
സംസ്ഥാനത്തെ 49 ജില്ലകളില്‍ 133 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി പണവും പൊലീസിനേയും ഭരണത്തേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് മധ്യപ്രദേശ് മുന്‍ അധ്യക്ഷന്‍ കമല്‍നാഥ് ആരോപിച്ചു. കസേരയെടുത്താണ് ഇരുകൂട്ടരും പരസ്പരം ആക്രമിക്കുന്നത്. ചിലരുടെ കൈയ്യില്‍ നീളമുള്ള വടി അടക്കമുള്ള ആയുധങ്ങളും ഉണ്ട്.
#WATCH | A clash broke out between BJP & Congress workers in Madhya Pradesh's Indore on Tuesday, July 5
BJP's election office was vandalised by Congress workers. We've registered a case and action is being taken: DS Yewale, ACP Hira Nagar
(Source: Viral CCTV footage) pic.twitter.com/EG1N8qYkdp
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 6, 2022