മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് – ജി.സി.സി കെ.എം.സി.സി എ -പ്ലസ് മീറ്റ് ജൂലൈ 16 ന്

0
168

മഞ്ചേശ്വരം: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ജി സി സി കെ.എം.സി.സിയുടെ സഹകരണത്തോടെ നടത്തുന്ന എ -പ്ലസ് മീറ്റ് ജൂലൈ 16 ന് ഉപ്പള വ്യാപാര ഭവനിൽ വെച്ചു നടക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 150 ഓളം പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എ.കെ.എം അഷ്റഫ്, ജില്ലാ, മണ്ഡലം നേതാക്കൾ സംബന്ധിക്കുo.

പ്രശസ്ത ട്രെയിനർ റസാൻ പള്ളങ്കോട് ക്ലാസിന് നേതൃത്വം നൽകുമെന്ന് എംഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് സാവാദ് അംഗടിമുഗർ, ജനറൽ സെക്രട്ടറി മുഫാസി കോട്ട എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here