മക്ക ക്രെയിനപകടം; പുനരന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കി

0
303

റിയാദ്: 108 പേരുടെ ജീവനഹപരിക്കാനും 238 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയാക്കി മക്കയില്‍ 2015 സെപ്തംബര്‍ 11നുണ്ടായ ക്രെയിന്‍ അപകടത്തില്‍ പുനരന്വേഷണത്തിന് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്.  കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെയും അത് ശരിവെച്ച അപ്പീല്‍ കോടതിയുടെയും വിധികള്‍ സുപ്രീം കോടതി റദ്ദാക്കി.

2020 ഡിസംബറിലാണ് സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ ഈ കേസിലെ 13 പ്രതികളെയും വെറുതെവിട്ടുകൊണ്ട് മക്ക ക്രിമിനല്‍ കോടതി മൂന്നാമത്തെ വിധി പുറപ്പെടുവിച്ചത്. 2021 ആഗസ്റ്റ് നാലിന് അപ്പീല്‍ കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. കനത്ത മഴയും ഇടിമിന്നലുമാണ് ദുരന്തത്തിന് കാരണമെന്ന് കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ ഈ അധ്യായം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇ?പ്പോള്‍ സുപ്രീം കോടതി ഈ തീര്‍പ്പാക്കലിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച എല്ലാ വിധികളും റദ്ദാക്കാനും തീരുമാനിച്ചു.

എല്ലാ കേസുകളും ഒരു പുതിയ ജുഡീഷ്യല്‍ കമ്മിറ്റി പുനഃപരിശോധിക്കണമെന്നും മുമ്പ് കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ആരെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്നും ഉത്തരവിട്ടു. സുപ്രീം കോടതി പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികളെയും അപ്പീല്‍ കോടതിയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു. 10 പ്രതികളുടെ സാന്നിധ്യത്തിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. മൂന്ന് പ്രതികളോ അവരുടെ പ്രതിനിധികളോ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ പ്രതികളുടെ അഭാവത്തില്‍ കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ ഉത്തരവിട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here