Thursday, January 23, 2025
Home Latest news പുതിയ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

പുതിയ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

0
241

ന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്.

നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും.

ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റ് എത്തിക്കഴിഞ്ഞാല്‍ റീമിക്‌സ് ഫീച്ചര്‍ ഡിഫോള്‍ട്ട് ആയി ആക്റ്റിവേറ്റ് ചെയ്യപ്പെടും.

അതായത് ഫീച്ചര്‍ എത്തിക്കഴിഞ്ഞാല്‍ പബ്ലിക്ക് അക്കൗണ്ട് ഉള്ളവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ആര്‍ക്കും റീമിക്‌സ് വീഡിയോകള്‍ നിര്‍മിക്കാന്‍ സാധിക്കും. എന്നാല്‍ ഫീച്ചര്‍ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് പങ്കുവെച്ച ചിത്രങ്ങളില്‍ റീമിക്‌സ് സൗകര്യം ഓഫ് ആയിരിക്കും. പക്ഷെ ഇത് എപ്പോള്‍ വേണമെങ്കിലും ഓണ്‍ ചെയ്യാനാവും. പങ്കുവെക്കുന്ന ചിത്രങ്ങള്‍ റീമിക്‌സ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഓഫ് ചെയ്തുവെക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ വരുന്ന മറ്റൊരു സൗകര്യമാണ് റീല്‍സ് റീമിക്‌സിന്റെ ലേ ഔട്ടില്‍ മാറ്റം വരുത്താനുള്ള സംവിധാനം. റീല്‍സ് വീഡിയോകള്‍ ഹൊറിസോണ്ടലായും, വെര്‍ട്ടിക്കലായും ക്രമീകരിക്കാനാവും. അതുപോലെ പിക്ചര്‍ ഇന്‍ പിക്ചര്‍ റിയാക്ഷന്‍ വ്യൂ ആയും ഇത് ക്രമീകരിക്കാം. നിലവിലുള്ള റീലുകള്‍ക്ക് കമന്റുകള്‍ പറയാനും മറ്റും ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും.

ഇത് കൂടാതെ നിങ്ങള്‍ റീമിക്‌സ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന റീല്‍സ് വീഡിയോ പ്ലേ ചെയ്ത് കഴിഞ്ഞതിന് ശേഷം നിങ്ങളുടെ വീഡിയോ വരുന്ന രീതിയിലും റീമിക്‌സ് ചെയ്യാന്‍ സാധിക്കും.

നിരന്തരം റീല്‍സ് വീഡിയോകള്‍ നിര്‍മിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് ഏറെ രസകരമായിരിക്കും പുതിയ ലേ ഔട്ടുകള്‍.

ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിച്ച് വീഡിയോ പകര്‍ത്തി പങ്കുവെക്കാന്‍ സാധിക്കുന്ന ഡ്യുവല്‍ വീഡിയോ ഫീഡ് മോഡും ലഭ്യമാകും.

15 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇപ്പോള്‍ റീല്‍സ് വീഡിയോകളായി പങ്കുവെക്കാനാവും. നേരത്തെ 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അനുവദിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here