പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു: സിപിഎം പ്രവർത്തകരുടെ മർദ്ദനം കാരണമെന്ന് ആരോപണം

0
233

കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന്  ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചതെന്നും പൊലീസ് പറയുന്നു. ഇന്നലെ പിണറായിയിൽ സിപിഎം- ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here