കെ ടി ജലീല്‍ വെളളാപ്പള്ളിയെ സന്ദര്‍ശിച്ചത് സ്വപ്നയെ സ്വാധീനിക്കാനെന്നാരോപണം, സി പി എമ്മില്‍ ജലീലിനെതിരെ കടുത്ത അസംതൃപ്തി,

0
262

മുന്‍ മന്ത്രി കെ ടി ജലീല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിക്കുകയും ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെ സി പി എമ്മില്‍ കനത്ത പ്രതിഷേധം. എന്നാല്‍ പിണറായി വിജയന പേടിച്ച് ആലപ്പുഴയിലെ സി പി എം നേതാക്കളടക്കം ഒന്നും മിണ്ടാതിരിക്കുകയാണ്.

മാധ്യമം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ യു എ ഇ ഭരണാധികാരിക്ക് എഴുതിയ കത്ത് സ്വപ്‌ന സുരേഷ് പുറത്ത് വിട്ടതോടെ കെ ടി ജലീല്‍ വലിയ പ്രതിരോധത്തില്‍ ആയിരുന്നു.സ്വപ്‌നാ സുരേഷില്‍ നിന്ന് തനിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ തനിക്കെതിരെ ഉണ്ടാകുമെന്ന് കെ ടി ജലീല്‍ ഭയക്കുന്നുണ്ട്. വെള്ളാപ്പള്ളിയുമായി വളരേയേറെ അടപ്പമുള്ളയാളാണ് സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ ജി ഒ ആയ എച്ച് ആര്‍ ഡി എസ് ന്റെ പ്രസിഡന്റ് ആയി അജികൃഷ്ണന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ വിജുകൃഷ്ണന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചയാളാണ്. ഇവര്‍ രണ്ട്ു പേരും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധവുമുള്ളവരാണ്. വെള്ളാപ്പള്ളിയെ സ്വാധീനിച്ച്് സ്വപ്‌നയില്‍ നിന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് കെ ടി ജലീല്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്.

മാധ്യമം പത്രത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ യു എ ഇ ഭരണാധികാരിക്ക് കത്തെഴുതിയത് പാര്‍ട്ടി അറിഞ്ഞിട്ടില്ലന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞതോടെ ഇക്കാര്യത്തില്‍ സി പി എമ്മിന്റെ അസംതൃപ്തി പ്രകടമായിരുന്നു. സ്വപ്നയെ സ്വാധീനിക്കാനാണ് വെളളാപ്പളളിയെ കണ്ടതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ജലീല്‍ ചെയ്ത എല്ലാ കാര്യത്തിനും സി പിഎം കൂടി ഉത്തരം പറയേണ്ട ബാധ്യതവന്നിരിക്കുകയാണെന്ന് പല നേതാക്കളും കരുതുന്നു. എന്നാല്‍ പിണറായിക്ക് കെ ടി ജലീലിനോടുളള അടുപ്പം മൂലം സി പി എം നേതാക്കള്‍ക്ക് ഒരക്ഷരം മിണ്ടാന്‍ കഴിയുന്നുമില്ല.

സി പി എം കേന്ദ്രങ്ങളെ അമ്പരപ്പിച്ചുകൊണ്ടാണ് കെ ടി ജലീല്‍ വെളളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്. സ്വപ്‌നാ സുരേഷിന്റെ കയ്യില്‍ തനിക്കെതിരെ ഇനിയും ബോംബുകള്‍ ഇരിക്കുന്നുണ്ടെന്ന് ജലീലിന് നന്നായി അറിയാം. അത് നിര്‍വ്വീര്യമാക്കിയില്ലങ്കില്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ അപടകത്തിലാകുമെന്ന് കെ ട ജലീല്‍ കണക്കുകൂട്ടുന്നു. അത് കൊണ്ട് തന്നെ സി പി എമ്മില്‍ നിന്നുള്ള പ്രതിഷേധമൊന്നും ജലീല്‍ കണക്കിലെടുക്കുന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here