ഒരു വർഷത്തിനിടെ പെട്രോൾ വില വർധിപ്പിച്ചത് 78 തവണ

0
245

ന്യൂഡൽഹി: 2021-2022 സാമ്പത്തിക വർഷം ഡൽഹിയിൽ പെട്രോൾ വില 78 തവണയും ഡീസൽ വില 76 തവണയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം-ഗ്യാസ് സഹമന്ത്രി രാമേശ്വർ തേലിയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.

ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററിൽ മറുപടിയുടെ പകർപ്പ് പങ്കുവെച്ച് ഛദ്ദ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here