ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

0
192

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്സ് പ്രഖ്യാപിച്ചത്.

2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്സിന്‍റെ ഏകദിന അരങ്ങേറ്റം. 104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഏകദിനങ്ങളില്‍ സ്റ്റോക്സിന്‍റെ പേരിലുണ്ട്. ഓള്‍ റൗണ്ടര്‍ കൂടിയായ സ്റ്റോക്സ് ഏകദിനങ്ങളില്‍ 74 വിക്കറ്റും സ്വന്തമാക്കി. 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതില്‍ സ്റ്റോക്സ് നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം റണ്‍ ഓടുന്നതിനിടെ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്ന പന്തിലാണ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് മത്സരം ടൈ ആക്കിയത്. പിന്നീട് സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍

അടുത്തിടെ ജോ റൂട്ടിന് പകരം ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായി സ്റ്റോക്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനായി അരങ്ങേറിയ സ്റ്റോക്സ് മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി. പിന്നീട് ഇന്ത്യക്കെതിരെ നടന്ന ഏക ടെസ്റ്റിലും ജയിച്ച് പരമ്പര സമനിലയിലാക്കി.

മൂന്ന് ഫോര്‍മാറ്റിലും തുടരുക അസാധ്യമായിരിക്കുമെന്ന് ഈ വര്‍ഷമാദ്യം സ്റ്റോക്സ് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും മാത്രമാകും ഇനി തന്‍റെ പൂര്‍ണ ശ്രദ്ധയെന്ന് വിരമിക്കല്‍ സന്ദേശത്തില്‍ സ്റ്റോക്സ് പറഞ്ഞു. ഏകദിനങ്ങളില്‍ തുടര്‍ന്നാലും 100 ശതമാനവും നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷമകരമായ ഈ തീരുമാനത്തിലെത്തിയതെന്നും സ്റ്റോക്സ് വ്യക്തമാക്കി. 2019ലെ ഏകദനി ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒരു മാസത്തിനിടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ താരമാണ് സ്റ്റോക്സ്. കഴിഞ്ഞ മാസം ലോകകപ്പ് ടീമിന്‍റെ നായകനായിരുന്ന ഓയിന്‍ മോര്‍ഗനും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് ആദ്യമായി ലോക ചാമ്പ്യന്‍മാരാവുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here