ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു

0
277

കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐ(എം) കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ ജനറൽ കൗൺസിലിലും പ്രവർത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്‍റായിയിരുന്നു.

രാഘവന്‍റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ  തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ കമല. അജിത്‌കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകന്‍ അരുണ്‍ രാഘവന്‍ എന്നിവർ മക്കളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here