തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

0
168

തൃശൂർ: തൃശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവുനായയുടെ കടിയേറ്റത്. ആശുപത്രിയിൽ പോയി വാക്സിനേഷൻ എടുത്തിരുന്നു. കുത്തിവയ്പ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിക്കുകയായിരുന്നു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ സഹോദരിയുടെ വീട്ടിലാണ് രാത്രിയിൽ ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.