കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്റെ സഹോദരി

0
210

അട്ടപ്പാടി: അട്ടപ്പാടി കൂട്ടക്കൊലക്കേസിലെ സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്‍റെ സഹോദരിയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്നും മധുവിന്‍റെ സഹോദരി സരസു പറഞ്ഞു.

കേസിൽ നിന്ന് പിൻമാറിയാൽ 40 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാമെന്ന് പ്രദേശവാസി വാഗ്ദാനം ചെയ്തിരുന്നു. അട്ടപ്പാടിയിൽ താമസിക്കാൻ ഭീഷണിയുണ്ടെന്നും മണ്ണാർക്കാട് താമസം മാറാൻ പോകുകയാണെന്നും സരസു പറഞ്ഞു. മധുവിന്‍റെ കുടുംബം സംരക്ഷണം ആവശ്യപ്പെട്ട് എസ്.പിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അതേസമയം, മധു കേസിലെ 12-ാം സാക്ഷി കൂറുമാറി. വനംവകുപ്പ് വാച്ചർ അനിൽകുമാറാണ് കൂറുമാറിയത്. പത്താം സാക്ഷി ഉണ്ണികൃഷ്ണനും മധുവിന്‍റെ ബന്ധു കൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനും നേരത്തെ കൂറുമാറിയിരുന്നു.