രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വി.ഡി. സതീശന്‍

0
167

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇപ്പോൾ ഒന്നുമല്ലെന്നും അതിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും സതീശൻ ആരോപിച്ചു.

സർക്കാരിന്‍റെ പ്രതിസന്ധിയിൽ നിന്ന് ഈ പ്രശ്നത്തെ കരകയറ്റാൻ നടക്കുന്ന സംഭവങ്ങളാണിവ. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ പൊലീസും കൂട്ടുനിന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.