ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ വീണ്ടും ടിക്കറ്റെടുക്കാം

0
137

ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് നാലര മാസം മാത്രം ബാക്കി നിൽക്കെ അടുത്ത ഘട്ട ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.ടിക്കറ്റ് എടുക്കാൻ ദോഹ പ്രാദേശിക സമയം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓഗസ്റ്റ് 16ന് രാത്രി 12.00 വരെയാണ് സമയം.

പ്രിയപ്പെട്ട ടീമിന്‍റെ മത്സരം കാണാനുള്ള ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം, എത്രയും വേഗം പണമടച്ച് ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് ഉടമകൾക്ക് ഖത്തറിലും സ്റ്റേഡിയങ്ങളിലും പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്.  ഹയ കാർഡിനായി അപേക്ഷിക്കുന്നതിന് താമസസൗകര്യം ബുക്ക് ചെയ്തിന്റെ സ്ഥിരീകരണം ഉൾപ്പെടുത്തേണ്ടതുണ്ട്.