സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

0
140

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകൾ കെ-റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ-റെയിലിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം, മണ്ണിന്‍റെ അവസ്ഥ, പ്രകൃതിദത്ത ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്നങ്ങൾ, കടബാധ്യത മുതലായവ പരിശോധിക്കും. സിൽവർലൈൻ പദ്ധതിക്കെതിരെ നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. വിശദാംശങ്ങൾ ലഭിച്ച ശേഷം പാരാതികൾക്കാധാരമായ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.