സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തി; ഹൈക്കോടതിയിൽ സർക്കാർ

0
124

കൊച്ചി: സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന അപകീർത്തികരമായ പരാമർശം നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഇത് വെറുമൊരു മാനനഷ്ടക്കേസല്ല, മറിച്ച് ഉന്നത പദവിയിലുള്ളവർക്കെതിരായ ഗൂഡാലോചനയാണ്. ക്രിമിനൽ ഗൂഡാലോചനയുണ്ടെന്ന് ഉറപ്പുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. പാലക്കാട്ടും തിരുവനന്തപുരത്തും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.