ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്

0
142

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കാണിച്ച് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ലൈംഗികാതിക്രമം നടന്നുവെന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ ഫെബ്രുവരിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

10 വർഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബലമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിന്‍റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.