സജി ചെറിയാന് പകരം മന്ത്രിയുണ്ടാകില്ല

0
153

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ മാറ്റി പകരം പുതിയ മന്ത്രിയെ നിയമിച്ചേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റ് മന്ത്രിമാർക്കിടയിൽ വിതരണം ചെയ്തേക്കുമെന്നാണ് വിവരം. സാംസ്കാരികം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ സജി ചെറിയാൻ വഹിച്ചിരുന്നു. ഈ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകും.

ഹാർബർ എൻജിനീയറിങ്, ഫിഷറീസ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയായിരുന്നു സജി ചെറിയാന്. രണ്ടാം പിണറായി സർക്കാരിൽ രാജിവയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാൻ.

92e8a1a9865957ad874fd82b4441f385