സജി ചെറിയാന്‍ രാജിവച്ചേക്കുമെന്ന് സൂചന; ഉടനെ മാധ്യമങ്ങളെ കാണും

0
142

തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചേക്കും. അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സജി ചെറിയാൻ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കാണുന്നത്.