പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

0
151

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. എം.ആർ അജിത് കുമാറിന്‍റെ ഒഴിവിലാണ് നിയമനം. എ.ഡി.ജി.പി പദ്മകുമാറിനാണ് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ അജിത്ത് കുമാറിനെ ബറ്റാലിയൻ എഡിജിപിയായി നിയമിക്കും. ബിവറേജസ് കോർപ്പറേഷൻ എംഡിയായി യോഗേഷ് ഗുപ്തയെ നിയമിച്ചു. 17 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.