മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ; എച്ച്.എസ്. പ്രണോയ് സെമിയില്‍

0
144

നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് വിജയിച്ചത്. എന്നാൽ രണ്ട് മത്സരങ്ങളിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോർ: 25-23, 22-20. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ടൂർണമെന്‍റിലുടനീളം 29 കാരനായ പ്രണോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്‍റിന്‍റെ സെമി ഫൈനലിലെത്തിയ ഏക ഇന്ത്യൻ താരം കൂടിയാണ് പ്രണോയ്. നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായിരുന്നു.

സെമിഫൈനലിൽ പ്രണോയ് ഹോങ്കോങ്ങിന്‍റെ ആംഗസ് എൻജി കാ ലോങ്ങിനെ നേരിടും. ജൂലൈ 9നാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.