ഛത്തീസ്ഗഡിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന് മൃത്യു

0
153

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാൻ മരണപ്പെട്ടു.സിആർപിഎഫ് കമാൻഡോയായ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആണ് മരിച്ചത്. നക്സൽ ബാധിത പ്രദേശത്ത് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ തുമൽ വാഗു നദിയുടെ പോഷകനദിയായ വെന്താവാഗു നദിയിലാണ് അപകടമുണ്ടായത്.

സുഖ്മാ-ബീജാപ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തിരച്ചിലിനൊടുവിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സൂരജിന്‍റെ മൃതദേഹം കണ്ടെത്തിയത്. എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും അപകടത്തിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നതിനിടെ നാല് ജവാൻമാർ ഒലിച്ചുപോയെങ്കിലും അവരെ രക്ഷപ്പെടുത്തി.