കന്നി ഇരട്ട സെഞ്ച്വറി; റെക്കോർഡിട്ട് മറികടന്ന് ചാൻ‍ഡിമൽ

0
154

രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്‍റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്‍റെ കന്നി ഇരട്ട സെഞ്ച്വറിയാണ് ചണ്ഡിമൽ പുതിയ നേട്ടത്തിലൂടെ ആഘോഷിച്ചത്. 326 പന്തിൽ 16 ഫോറും അഞ്ച് സിക്സും സഹിതം 206 റൺസുമായി ചണ്ഡിമൽ പുറത്താകാതെ നിന്നു.

ഇതാദ്യമായാണ് ഒരു ശ്രീലങ്കൻ ബാറ്റ്സ്മാൻ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ശ്രീലങ്കൻ താരം നേടിയ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറെന്ന റെക്കോർഡ് കുമാർ സംഗക്കാരയുടെ പേരിലായിരുന്നു. 2007ൽ ഹൊബാർട്ട് ടെസ്റ്റിൽ 192 റൺസെന്ന സംഗക്കാരയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. 

സ്റ്റാർക്കിനെ സിക്സർ പറത്തിയാണ് ചണ്ഡിമൽ തന്‍റെ കന്നി ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റനും ഓപ്പണറുമായ ദിമുത് കരുണരത്നെ (86), കുശാൽ മെൻഡിസ് (85), മുൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് (52) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.