മണിയെ ചിമ്പാന്‍സിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായി മഹിളാ കോണ്‍ഗ്രസ് മാർച്ച്; വിവാദം

0
114

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയെ അധിക്ഷേപിച്ചതായി ആരോപണം. മണിയെ ചിമ്പാൻസിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് മറച്ചുവച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മണിക്കെതിരെ വനിതാ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കട്ടൗട്ട് വിവാദത്തെ തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാതിവഴിയിൽ മടങ്ങുകയായിരുന്നു.

കെ കെ രമ എം എൽ എയ്ക്കെതിരായ മണിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.