സൗദി അതിർത്തിയിൽ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള നീക്കവുമായി കുവൈറ്റ്

0
151

കുവൈത്ത് സിറ്റി: സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കുവൈത്ത് ഊർജ്ജിതമാക്കി. വിദേശകാര്യ മന്ത്രാലയം വഴി സൗദി അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.

വിദേശനിക്ഷേപത്തിലൂടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനുള്ള കുവൈറ്റിന്റെ നീക്കം.

ചൈനീസ്, കൊറിയൻ കമ്പനികൾ നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കുവൈത്ത് ഇക്കാര്യത്തിൽ ശ്രമങ്ങൾ ഊർജിതമാക്കിയത്. കുവൈറ്റും സൗദി അറേബ്യയും അതിർത്തി പങ്കിടുന്ന നുവൈസീബിലാണ് നിർദ്ദിഷ്ട ഫ്രീസോൺ.