ഡ്യൂട്ടി പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

0
131

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കാതെ കോർപ്പറേഷന് മുന്നോട്ട് പോകാൻ കഴിയില്ല. ആദ്യ ഘട്ടത്തിൽ സിറ്റി സർവീസുകളിൽ പരിഷ്ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ഒരു ഡിപ്പോയിൽ നിന്ന് 13 കോടി രൂപ വരെ വാർഷിക വരുമാന മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.