പെരുന്നാളിന് അവധി നല്‍കാത്തതിൽ പ്രതിഷേധിച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം

0
159

കൊണ്ടോട്ടി: സംസ്ഥാനത്ത് ബലിപെരുന്നാൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അവധി അനുവദിക്കാത്തതിനെ വിമർശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ ടി.വി.ഇബ്രാഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഇത്തവണ ഞായറാഴ്ചയായിരുന്നു പെരുന്നാൾ. തലേദിവസം രണ്ടാം ശനിയാഴ്ചയായതിനാൽ ഈദിന് സർക്കാർ പ്രത്യേക അവധി നൽകിയിരുന്നില്ല. ഇതിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പാണ് എം.എൽ.എ പങ്കുവെച്ചത്.

മുസ്ലിം സമുദായത്തിലെ ഏറ്റവും വലിയ ഉത്സവമായ ബലി പെരുന്നാളുമായി ബന്ധപ്പെട്ട് ഒരു ദിവസം പോലും അവധി നൽകാത്ത നടപടി ക്രൂരമാണെന്നും ഞായറാഴ്ച ഉത്സവമായതിനാൽ തിങ്കളാഴ്ച പൊതു അവധി നൽകുന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.