‘മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ് ഗൂഢാലോചനയെന്നത് ഞെട്ടിക്കുന്നത്’

0
125

തിരുവനന്തപുരം: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വം നടത്തിയ ഗൂഡാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.

മുൻ എംഎൽഎ ശബരീനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളെ വിമാനത്തിൽ അയച്ചതെന്ന് തെളിയിക്കുന്ന ഒരു വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ ഗൂഡാലോചന കേസിലെ നിർണായക തെളിവാണ്.

“സി.എം കണ്ണൂരില്‍നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം’ എന്ന് പറഞ്ഞത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥനാണ്. മുഖ്യമന്ത്രിക്ക് വിമാനത്തിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്നും ശബരീനാഥൻ പറഞ്ഞു.