സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

0
140

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മൺസൂൺ പാത വടക്കോട്ട് നീങ്ങുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴ ഇനി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പ്രത്യേക നിയന്ത്രണങ്ങളില്ല. അതേസമയം, കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 25 പേർ മരിച്ചതായി ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 86 വീടുകൾ പൂർണ്ണമായും 1300 ലധികം വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,438 പേരാണ് കഴിയുന്നത്.