‘സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് വരെ കരുതി’

0
145

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു സഹോദരനെ പോലെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തനിക്കെതിരെ മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനും വലിയ ആശങ്ക ഉണ്ടായിരുന്നു എന്ന് പത്മജ പറഞ്ഞു.

“സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത് എന്‍റെ അച്ഛനാണ്. ഇതിനെല്ലാം ഞാൻ സാക്ഷിയാണ്, സുരേഷ് ഗോപി എന്നോട് ഒരു സഹോദരിയെപ്പോലെയാണ് കണ്ടിരുന്നത്. താനും ഒരു സഹോദരനെ പോലെയാണ് കണ്ടിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ഞാൻ കരുതി. പക്ഷേ അപ്പോഴേക്കും അതിന്‍റെ സമയം കഴിഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു,” പത്മജ പറഞ്ഞു.