ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാനല്ല താൻ പോയത്: വി ഡി സതീശൻ

0
141

തിരുവനന്തപുരം: തനിക്കെതിരായ നുണപ്രചാരണങ്ങൾക്ക് പിന്നിൽ സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഞാൻ ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ പോയിട്ടില്ല. സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. തന്നെ ക്ഷണിച്ചത് എം.പി വീരേന്ദ്രകുമാറാണെന്നും വി.ഡി സതീശൻ പറഞ്ഞു.

‘പി പരമേശ്വരന്‍റെ വിവേകാനന്ദനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിൽ ആണ് പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരത്ത് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ പ്രകാശനം ചെയ്ത അതേ പുസ്തകം ഞാൻ തൃശൂരിൽ പ്രകാശനം ചെയ്തു. മാതൃഭൂമി എം.ഡിയായിരുന്ന എം.പി വീരേന്ദ്രകുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
വിവേകാനന്ദൻ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്’.അദ്ദേഹം പറഞ്ഞു