വി ഡി സതീശനെതിരെ വീണ്ടും ഹിന്ദു ഐക്യവേദി

0
125

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. വി ഡി സതീശൻ ആർഎസ്എസിനോട് വോട്ട് ചോദിച്ചെന്നാണ് ആരോപണം. 2001 ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്നും ഇയാൾ പറഞ്ഞു.

പറവൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തില്ലെന്ന് സതീശൻ നുണ പറയുകയാണ്. സതീശൻ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു. തന്‍റെ മോശം പശ്ചാത്തലം എന്താണെന്ന് സതീശൻ പറയണമെന്നും ആർ വി ബാബു ആവശ്യപ്പെട്ടു.

ഞാൻ ഉന്നയിച്ച പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ എന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്താനാണ് വിഡി സതീശൻ ശ്രമിക്കുന്നത്. 2006ൽ ആർഎസ്എസിന്‍റെ രണ്ടാം സർസംഘചാലക് ഗുരുജി ഗോൾവാൾക്കറുടെ ജന്മശതാബ്ദി ദിനത്തിൽ പറവൂർ മനയ്ക്കപ്പടി സ്കൂളിൽ നടന്ന യോഗത്തിൽ സതീശൻ പങ്കെടുക്കുന്ന ചിത്രം നാം കണ്ടു. 2013ല്‍ പങ്കെടുത്തത് എനിക്കറിയാം 2006ല്‍ പങ്കെടുത്തത് എനിക്ക് ഓര്‍മ്മയില്ലെന്നാണ് സതീശന്‍ പറയുന്നത്, ആര്‍ വി ബാബു പറഞ്ഞു.