അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

0
137

നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. വിഷയത്തിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.

കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജിൽ എത്തിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടും കാണിച്ചു. നാല് സ്ത്രീകളും നാല് പുരുഷൻമാരും ഇവർ ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ സാരി ഉടുത്ത മറ്റ് രണ്ട് സ്ത്രീകൾ ചേർന്ന് പെൺകുട്ടികളെ മുറിയിലേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പരീക്ഷ നടത്തുന്ന ഏജൻസി അയച്ച ജീവനക്കാരല്ല കോളേജ് ജീവനക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി സെക്യൂരിറ്റി അറിയിച്ചു.

ഇക്കാര്യത്തിൽ കോളേജിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഏജൻസിയാണ് നടത്തിയതെന്നും കോളേജ് പ്രിൻസിപ്പൽ ഇന്നലെ പ്രതികരിച്ചിരുന്നു. നീറ്റ് ടീം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും അവർ വിശദീകരിച്ചു.