ഒമാനിൽ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകും

0
179

മസ്‌കറ്റ്: വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്‍റെ നേരിട്ടുള്ള ആഘാതത്തിന്‍റെ ഫലമായി മഴ പെയ്യാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടാൻ കനത്ത ജാഗ്രത ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.

മസ്‌കറ്റ്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-80 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കൂടാതെ, പൊടിക്കാറ്റുകളുടെ വർദ്ധനവും ബാധിച്ചേക്കാം. 

കടൽ പ്രക്ഷുബ്ധമായതിനാൽ ഒമാൻ തീരത്ത് തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) നിർദ്ദേശിച്ചു.