സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

0
153

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അഡ്വക്കേറ്റ് ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തനിക്കെതിരായ പരാമർശങ്ങൾ സ്വപ്നയുടെ രഹസ്യമൊഴിയിലാണെന്നും അതിനാൽ പകർപ്പ് വേണമെന്നുമാണ് സരിതയുടെ ഹർജി. നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.