ചേതക്ക് മാത്രം നന്നാക്കുന്ന ഗോപി ചേട്ടൻ; കൊച്ചിയിലെ ചേതക് ആശാന്‍

0
221

കൊച്ചി : കഴിഞ്ഞ 40 വർഷമായി ഗോപി ചേട്ടൻ ബജാജ് ചേതക് മാത്രമാണ് നന്നാക്കുന്നത്. കൊച്ചിയിലെ ചേതക് ആശാനെ തേടി പുറത്ത് നിന്ന് വരെ ആളുകൾ വരാറുണ്ട്.

കൊച്ചി പാലാരിവട്ടത്ത് 1986 ലാണ് ബ്രദേഴ്സ് ഓട്ടോ ഗാരേജ് ആരംഭിച്ചത്. സ്പോർട്സ് ബൈക്കുകളുടെ ഇക്കാലത്ത് പഴയ ചേതക് മാത്രം നന്നാക്കുന്ന മെക്കാനിക്കാണ് ഗോപി ചേട്ടൻ.

കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും വിവിധ ഭാഗങ്ങളിൽ നിന്നാണ് വാഹനങ്ങൾ വരുന്നത്. ബ്രേക്ക് കേബിൾ മാറ്റുന്നത് മുതൽ എഞ്ചിൻ വർക്ക്, പെയിന്‍റിംഗ് എന്നിവ ഇവിടെ ചെയുന്നുണ്ട്. ഒരു ഒറ്റമുറി വർക്ക്ഷോപ്പ് ആണിത്. ലഭ്യതക്കുറവ് കാരണം ഗോപി ചേട്ടൻ ഡൽഹിയിൽ നിന്ന് സ്പെയർ പാർട്സുകൾ കൊണ്ടുവരുന്നു.