ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു

0
238

ലണ്ടന്‍: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരമായിരുന്നു ബെൻ സ്റ്റോക്സിന്‍റെ വിടവാങ്ങൽ മത്സരം.

2019ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ബെന്‍ സ്റ്റോക്‌സായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. പുറത്താകാതെ നേടിയ 84 റണ്‍സാണ് ഇംഗ്ലണ്ടിൻ്റെ വിജയത്തില്‍ നിര്‍ണായകമായത്.

31 കാരനായ സ്റ്റോക്സ് ഇംഗ്ലണ്ടിനായി 104 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 2892 റൺസും 74 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.