നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെത്തിച്ചു; ശരത്തിനെ പ്രതിചേർത്തു

0
173

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ശരത് വഴിയാണ് പീഡനത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈകളിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോസിക്യൂഷൻ 80 ഓളം സാക്ഷികളെ വിസ്തരിച്ചു.

2017 നവംബറിലാണ് നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപ്പൂർവ്വം മറച്ചുവെക്കുകയോ ചെയ്യുകയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശരത്തിനെ പ്രതിചേർത്തത്.