ക്രിസ്റ്റ്യാനോയെ ഈ സീസൺ കഴിഞ്ഞും നിലനിർത്തുമെന്ന് പരിശീലകൻ ടെൻ ഹാഗ്

0
231

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കില്ലെന്ന് ആവർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. “ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ഉണ്ടാകും. റൊണാൾഡോയെ ഉൾപ്പെടുത്തിയാണ് തന്റെയും ടീമിന്റെയും പദ്ധതികൾ. റൊണാൾഡോക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സീസണിൽ മാത്രമല്ല, ഈ സീസണിന് ശേഷവും റൊണാൾഡോയെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോയ്ക്ക് തന്റെ ടാക്ടിക്സ് ആയ പ്രസിംഗ് ഫുട്ബോളിലും കളിക്കാൻ കഴിയുമെന്ന് ടെൻ ഹാഗ് പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. അങ്ങനെയൊരാൾക്ക് എല്ലാം ചെയ്യാൻ കഴിയും. “റൊണാൾഡോയ്ക്ക് വരാനിരിക്കുന്ന സീസണിന്‍റെ തുടക്കം നഷ്ടമായേക്കാം, പക്ഷേ റൊണാൾഡോയുടെ ഫിറ്റ്നസിനെ ഓർത്ത് ആരും ഭയപ്പെടുന്നില്ല,” ടെൻഹാഗ് പറഞ്ഞു.