കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

0
145

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യത്തെ ആർ.എം.പി കളങ്കപ്പെടുത്തി. കെ.കെ രമയ്ക്ക് എം.എൽ.എ സ്ഥാനം നൽകിയത് പ്രസ്ഥാനത്തെ വഞ്ചിച്ചതിനുള്ള പ്രതിഫലമാണെന്നും മോഹനൻ ആരോപിച്ചു. ഒഞ്ചിയത്ത് സി.പി.എമ്മിനെ ശിഥിലമാക്കാൻ കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. എന്നാൽ , കോണ്‍ഗ്രസിന് അതിന് കഴിഞ്ഞില്ല. സി.പി.എമ്മിനെ ശിഥിലമാക്കാൻ ഒറ്റുകാരായി നിന്നതിനുള്ള പ്രതിഫലമായാണ് രമയ്ക്ക് എം.എൽ.എ സ്ഥാനം നൽകിയതെന്നും മോഹനൻ ആരോപിച്ചു. രമയുടെ എം.എൽ.എ സ്ഥാനം പ്രസ്ഥാനത്തെ വഞ്ചിച്ചതിനുള്ള പ്രതിഫലമാണെന്നും പദവി ലഭിച്ചതിൽ അഭിമാനിക്കരുതെന്നും എളമരം കരീം നേരത്തെ പറഞ്ഞിരുന്നു. സി എച്ച് അശോകന്‍റെ സ്മരണാർത്ഥം ദിവസങ്ങൾക്ക് മുമ്പ് ഒഞ്ചിയത്ത് നടന്ന ചടങ്ങിലായിരുന്നു കരീമിന്‍റെ പരാമർശം. ടി.പി വധക്കേസിൽ ഒൻപതാം പ്രതിയായിരുന്നു സി.എച്ച് അശോകൻ.