തിരുവനന്തപുരം: കൊക്സാക്കി വൈറസ് വകഭേദങ്ങളാണ് സംസ്ഥാനത്തെ കുട്ടികളിൽ തക്കാളി പനി പടരാൻ കാരണമെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ സാമ്പിൾ വിശകലനത്തിലാണ് സ്ഥിരീകരണം.
കോക്സാക്കി എന്ററോ വൈറസ് വിഭാഗത്തിൽ പെടുന്നതാണ്. ഇതിന്റെ എ-6, എ-16 വകഭേദങ്ങൾ സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക സീക്വൻസിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി.
മിക്ക ജില്ലകളിലും കുട്ടികളിലും അപൂർവമായി മുതിർന്നവരിലും തക്കാളി പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തക്കാളി പനി താരതമ്യേന ഗുരുതരമല്ലാത്ത ഒരു രോഗമാണ്.