‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

0
128

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിലെ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്.

വി ഡി സതീശനേക്കാൾ മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. പറയാൻ പാടില്ലാത്തത് പറഞ്ഞ സജി ചെറിയാന്‍റെ രാജി അനിവാര്യമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.