എട്ടാം ക്ലാസുകാരികള്‍ രണ്ടുദിവസമായി ആബ്‌സെന്റ്;  പോയത് മറ്റൊരു സ്‌കൂളിലേക്ക്

0
215

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ രണ്ട് ദിവസമായി രണ്ട് എട്ടാംക്ലാസ് പെണ്‍കുട്ടികള്‍ ആബ്‌സന്റ്. കാര്യമറിയാൻ രക്ഷിതാക്കളെ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് ലഭിച്ചത് ഈ രണ്ട് പേരും രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന മറുപടിയാണ്. പിന്നെ എങ്ങോട്ടാണ് കുട്ടികള്‍ പോകുന്നതെന്ന ആശങ്കയില്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ഇരുവരെയും പൊക്കി. പക്ഷെ, കോഴിക്കോട് തന്നെയുള്ള മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്നാണെന്ന് മാത്രം.

ക്ലാസ് കട്ട് ചെയ്ത് പാര്‍ക്കിലും ബീച്ചിലും സിനിമ കാണാനുമൊക്കെ പോകുന്ന കുട്ടികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ എട്ടാം ക്ലാസുകാരികള്‍ പോയത് മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ്. അതിന് പിന്നില്‍ ഒരു കഥയുമുണ്ട്.

ഇവരിൽ രണ്ടു പേരില്‍ ഒരാള്‍ മുൻപ് പഠിച്ചിരുന്നത് ഇപ്പോൾ ഇവര്‍ രണ്ടുദിവസമായി പോകുന്ന സ്‌കൂളിലാണ്. വീടുമാറിയപ്പോള്‍ കുട്ടിക്ക് സ്‌കൂളും മാറേണ്ടി വരികയായിരുന്നു. സ്‌കൂള്‍ മാറാന്‍ താത്പര്യം ഇല്ലെന്ന് പലതവണ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. കുട്ടിക്ക് ആണ്‍ സുഹൃത്തിനെ പിരിയാനും താല്‍പര്യമുണ്ടായിരുന്നില്ല.