സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും; പകരം മന്ത്രിയില്ല

0
132

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രി ഉണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കും.

ഹാർബർ എൻജിനീയറിങ്, ഫിഷറീസ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയായിരുന്നു സജി ചെറിയാന്. രണ്ടാം പിണറായി സർക്കാരിൽ രാജിവയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാൻ.

അതേസമയം ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരേ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സജി ചെറിയാനെ മന്ത്രിയായി നിലനിർത്താൻ സി.പി.എം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായ പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടാണ് സി.പി.എം കേന്ദ്രനേതൃത്വം സ്വീകരിച്ചത്