ന്യൂഡൽഹി : സംസ്ഥാനങ്ങൾ കടമെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്ര സർക്കാർ കൂടുതൽ ശക്തമാക്കി. സംസ്ഥാനങ്ങൾക്ക് പരിധിയേക്കാൾ കൂടുതൽ കടം അനുവദിക്കില്ല. സംസ്ഥാനങ്ങൾ നടത്തുന്ന നിർദ്ദിഷ്ട കമ്പനികൾക്ക് വായ്പ നൽകില്ല. കടമെടുക്കൽ പരിധി മറികടക്കാൻ മറ്റ് മാർഗങ്ങൾ തേടാൻ ഇനി സംസ്ഥാനങ്ങൾക്ക് അനുവാദമില്ല. മൂന്ന് ശതമാനം ധനക്കമ്മി നയം ശക്തിപ്പെടുത്തും. സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക വകമാറ്റി ചെലവഴിച്ചാൽ അടുത്ത വർഷത്തേക്ക് കേന്ദ്ര വിഹിതം നൽകില്ല. ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടി.