പുണ്യം തേടി വിശ്വാസികൾ ; മിനായില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

0
143

മിന: ഹാജിമാർ മിനായിൽ കല്ലേറ് കർമ്മം തുടങ്ങി. ജംറകളിലെ പിശാചിന്‍റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖാബയിലെ ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് ചടങ്ങ് നടത്തിയത്.

കഴിഞ്ഞ ദിവസം അറഫയിൽ നിന്ന് ലഭിച്ച ഹജ്ജിന്‍റെ പുണ്യവുമായി മുസ്ദിഫയിലെത്തിയ ശേഷം രാത്രി തങ്ങിയ ഹാജിമാർ ഇന്നലെ മിനായിലെത്തി കല്ലെറിയൽ ചടങ്ങിന് തുടക്കമിട്ടു. ഇന്നും നാളെയും ഹാജിമാർ കല്ലേറ് കർമ്മം തുടരും.

അനുഗൃഹീതമായ ഈദുൽ അദ്ഹയുടെ ആദ്യ ദിവസം പുലർച്ചെയാണ് കല്ലേറ് ആരംഭിച്ചത്.ഹാജിമാർക്ക് സൗകര്യപ്രദമായി കല്ലെറിയൽ ചടങ്ങ് നടത്തുന്നതിനായി അധികൃതർ പ്രത്യേക സംഘങ്ങളായി തിരിച്ചാണ് കല്ലെറിയൽ ചടങ്ങ് നടക്കുന്ന ജംറയിലേക്ക് ഹാജിമാരെ അയച്ചത്.